വാലന്റയിൻസ് ഡേ

ഈ പ്രണയ ദിനവും ഒന്നുമില്ലാതെ കടന്നു പോയത്….. മറ്റെന്തിനെക്കാളും നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്നതു കൊണ്ടാവും….. അതെ, പ്രണയം ഒരുതരം സ്വാർത്ഥതയാണല്ലോ….. പ്രണയം പുസ്തകങ്ങളോടും…. യാത്രകളോടും…. കുടുംബത്തോടു മാകുമ്പോൾ….. നമുക്കെല്ലാ ദിവസവും വാലന്റയിൻസ് ഡേ തന്നെയാവും…..! വാലന്റയിൻസ് ഡേ പ്രണയം നഷ്ടപ്പെട്ടവരുടെ കൂടി ദിവസമാണ്…. സ്വന്തം ശരീരത്തിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ട റോസാപ്പൂവിന്റെ അവസാന ദിവസം പോലെ….. സ്വയം പ്രകാശിച്ച് ഇല്ലാതെയായിപ്പോയ മെഴുകുതിരി അത്താഴങ്ങളെപ്പോലെ….. വാലന്റയിൻസ് ഡേ ചില ജീവിതങ്ങളുടെ തുടക്കവും മറ്റു പലതിന്റെയും അവസാനവുമാണ്….! Advertisements

Read More വാലന്റയിൻസ് ഡേ

# തുമ്പിപ്പെണ്ണ്

ഇന്നും തുമ്പിപ്പെണ്ണ് ജമന്തിപ്പൂവിനെ കാണാൻ എത്തി….. വിരിയാൻ മടി കാണിച്ചിരുന്ന പൂവിനോട് തേൻ നുകരാൻ അനുവാദം ചോദിച്ചു…… നാണം കൊണ്ട് മുഖം മറച്ചിരുന്നവൾ ആദ്യമായി തുമ്പിനേ നോക്കി…. ഒടുവിൽ വെളുത്ത പൂവിൽ നിന്ന് തുമ്പിപ്പെണ്ണ് തേൻ കുടിച്ചു….. നാണിച്ചു നിന്ന പൂവിന്റെ പ്രണയം സൂര്യനോടെന്നിഞ്ഞ തുമ്പിപ്പെണ്ണ് മറ്റു പൂക്കളെ തേടി യാത്രയായി…..!

Read More # തുമ്പിപ്പെണ്ണ്

MADE FOR EACH OTHER

പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ നേർത്തൊരു നൂൽപ്പാലമുണ്ട്….. ഞാൻ ഇത്രയും കാലം കാത്തിരുന്നയാൾ നീയാണോ എന്ന ചോദ്യമുയരുന്ന കാലം……. സങ്കൽപ്പവും യാഥാർത്ഥ്യവും കണ്ടുമുട്ടുന്ന കാലം….. വിട്ടുവീഴ്ചകളുടെ…… കരുതലിന്റെ….. സ്നേഹത്തിന്റെ….. തുറന്നു പറച്ചിലിന്റെ കാലം…… പ്രണയത്തിന്റെ ഏറ്റവും സുന്ദരമായ കാലം ഇതു തന്നെയെന്ന് നിസംശയം പറയാം…… കണ്ണുകൾ തമ്മിൽ കഥ പറയുന്നതും…… ഒറ്റ ചിരിയിൽ ലോകം കീഴടക്കിയവന്റെ സന്തോഷം ഉണ്ടാവുന്നതുമാണ് ഈ യാത്രയുടെ സൗന്ദര്യം…. ചിലർ ഈ കാലം ഓടി തീർക്കും….. മറ്റു ചിലർ തുടങ്ങുന്നതിനു മുന്നേ യാത്ര അവസാനിപ്പിക്കും….. മറ്റു […]

Read More MADE FOR EACH OTHER

# പ്രണയം….!

ഇന്നത്തെ സംസാര വിഷയം പ്രണയമാണ്……! പ്രണയിക്കാൻ ഏറ്റവും സാധ്യത ഉള്ള മനുഷ്യനാണ് ഞാൻ….. ഇന്നു വരെ ഒരു പ്രണയബന്ധങ്ങളിലും അകപ്പെട്ടിട്ടില്ല എന്നതു തന്നെയാണ് എന്റെ യോഗ്യത…… പ്രണയമില്ല എന്നത് അയോഗ്യതയാണെന്ന് ചിലർ….. അറിഞ്ഞു കൊണ്ട് തീവണ്ടിക്ക് തല വെയ്ക്കുന്നതാണെന്ന് മറ്റു ചിലർ….. ലോകം മുഴുവൻ പ്രണയമാണെന്ന് ചില തത്വചിന്തകന്മാർ….. പ്രണയം കള്ളമാണെന്ന് മറ്റുചില അനുഭവസ്തരും….. എന്തു തന്നെയായാലും പ്രണയം സ്നേഹത്തിന്റെ മറ്റൊരു തീവ്രമായ അവസ്ഥ തന്നെയെന്നാണ് എഴുത്തുകാരന്റെ പക്ഷം…..!

Read More # പ്രണയം….!

#ചോദ്യങ്ങൾ?

എല്ലാത്തിനും ക്ഷാമമുള്ള നാട്ടിൽ പഞ്ഞമില്ലാത്തത് ചോദ്യങ്ങൾക്കു മാത്രമാണ്….. അന്യന്റെ സ്വാകാര്യ ദു:ഖങ്ങളിൽ ഒളിഞ്ഞു നോക്കാനുള്ള സഹജമായ വാസന തന്നെയാവണം കാരണം…… പഠിക്കാൻ പോകുന്നവരോട്….. ജോലിയായില്ലേന്നും…… ലീവിനു നാട്ടിൽ വരുന്നവരോട്….. എന്നാ തിരിച്ചു പോവുന്നതെന്നും….. പതിനെട്ടു തികഞ്ഞാൽ കെട്ടിക്കുന്നില്ലേയെന്നും….. കല്യാണം കഴിഞ്ഞാൽ വിശേഷം ആയില്ലേ എന്നുമൊക്കെയുള്ള ആയിരമായിരം ചോദ്യങ്ങൾ……. കാലങ്ങളായി കൈമാറിക്കിട്ടിയ മാനസിക വൈകല്യത്തിന്റെ അസ്കിത തന്നെയാകണം ഈ ചോദ്യങ്ങൾ….. നിങ്ങൾ ചോദ്യങ്ങൾക്കു പകരം നിറമുള്ള ഉത്തരമാകുക….. ഉത്തരമാവാൻ കഴിഞ്ഞില്ലെങ്ങിൽ മൗനമായിരിക്കുക….. ചില പുഞ്ചിച്ച ഉത്തരങ്ങൾക്ക് കണ്ണുനീരിന്റെ നനവുണ്ടാകും […]

Read More #ചോദ്യങ്ങൾ?

#കണക്കെടുപ്പ്……📝

ഇടയ്ക്കെങ്കിലും തിരിഞ്ഞു നോട്ടം ആവശ്യമാണ്…. പോയ കാലത്തിന്റെ ബാലൻസ് ഷീറ്റിൽ ലാഭത്തിന്റെയും നഷ്ടങ്ങളുടെയും കണക്കെടുപ്പിന്….. പോയ കാലത്ത് നമ്മൾ ഉണ്ടാക്കിയ സൗഹൃദങ്ങളുടെ കണക്കെടുപ്പിന്….. എന്തിനോ വേണ്ടി നഷ്ടപ്പെടുത്തിയ പ്രണയത്തിന്റെ കണക്കെടുപ്പിന്….. നിസാരമെങ്കിലും പ്രീയപ്പെട്ടവരെ കണ്ണു നനയിച്ചതിന്റെ കണക്കെടുപ്പിന്….. ലക്ഷ്യമില്ലാതെ കാതങ്ങളോളം അലഞ്ഞ് തിരിഞ്ഞ നടവഴികളുടെ കണക്കെടുപ്പിന്….. പൂർത്തീകരിച്ചതും പകുതിക്ക് വെച്ച് നിർത്തിയതുമായ പുസ്തകങ്ങളുടെ കണക്കെടുപ്പിന്…… നെയ്തുകൂട്ടിയ സ്വപ്നങ്ങളുടേയും….. സഫലീകരിക്കാത്ത ആഗ്രഹങ്ങളുടെയും കണക്കെടുപ്പിന്…. ഈ കണക്കെടുപ്പ് പോയ കാലത്തിന്റെ നഷ്ടങ്ങളുടെ മാത്രം കണക്കല്ല….. നാളെയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷകളുടെയും കൂടിയുള്ള […]

Read More #കണക്കെടുപ്പ്……📝

#കേരളം

യാത്ര ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്? ചോദ്യം അനിയന്റയാണ് പുഴകളും കടലും കായലുകളും മലകളും പാടങ്ങളും കാടും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം കേരളമല്ലാതെ മറ്റെവിടെയാണ് അത്…. വൈവിദ്യങ്ങളുടെ പാരമ്പര്യവും സംസ്കാരങ്ങളുടെ സമന്വയവും ലോകത്തിൽ വേറെ എവിടെയാണ് കാണാനാവുക……ജാതി മത ഭേദമെന്നെ ഇത്രേം ഒരുമയോട് ജീവിക്കുന്ന വേറെ ജന സമൂഹം ഉണ്ടോ……നാവിൽ കൊതിയൂറുന്ന രുചി വിഭവങ്ങളും…. ഹൃദയത്തിൽ ആഘോഷത്തിന്റെ വെടിക്കെട്ടുമാണ് ഓരോ മലയാളി മനസ്സും…..പൂരത്തിന്റെയും പൊങ്കാലയുടേയും തെയ്യത്തിന്റെയും കഥകളിയുടെയും നാട്ടിൽ ജീവിക്കുക എന്നത് സുകൃതം തന്നെ….!ഈ മനുഷ്യർ […]

Read More #കേരളം